22 January 2026, Thursday

സിപിഐ തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ. ടി ആര്‍ രമേഷ് കുമാറിനെയും ഇ എം സതീശനെയും തെരഞ്ഞെടുത്തു

Janayugom Webdesk
തൃശൂര്‍
October 11, 2025 2:58 pm

സിപിഐ തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായി അഡ്വ. ടി ആര്‍ രമേഷ്‌കുമാറിനെയും ഇ എം സതീശനെയും തെരഞ്ഞെടുത്തു. ശനിയാഴ്ച ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗമാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്. ജില്ലാ എക്‌സിക്യുട്ടീവിലേക്ക് ഇ ടി ടൈസണ്‍ എംഎല്‍എ, സി സി വിപിന്‍ചന്ദ്രന്‍, പി മണി, കെ പി സന്ദീപ്, രാഗേഷ് കണിയാംപറമ്പില്‍ എന്നിവരെയും തെരഞ്ഞെടുത്തു. തൃശൂര്‍ ബാറിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍ ചാഴൂര്‍ സ്വദേശിയാണ്. കഴിഞ്ഞ കൗണ്‍സിലില്‍ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു. നിലവില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. യുവകലാസാഹിതി രക്ഷാധികാരിയും കലാ-സാംസ്‌കാരികരംഗത്തെ നിറസാന്നിദ്ധ്യവുമായ ഇ എം സതീശന്‍ വടക്കാഞ്ചേരി സ്വദേശിയാണ്.

കെ ജി ശിവാനന്ദന്‍, അഡ്വ. ടി ആര്‍ രമേഷ്‌കുമാര്‍, ഇ എം സതീശന്‍, പി ബാലചന്ദ്രന്‍, വി എസ് പ്രിന്‍സ്, ടി കെ സുധീഷ്, ഷീല വിജയകുമാര്‍, എം ആര്‍ സോമനാരാണന്‍, കെ എസ് ജയ, ടി പ്രദീപ്കുമാര്‍, ഷീന പറയങ്ങാട്ടില്‍, കെ വി വസന്തകുമാര്‍, ഇ ടി ടൈസണ്‍ എംഎല്‍എ, സി സി വിപിന്‍ചന്ദ്രന്‍, കെ പി സന്ദീപ്, പി മണി, രാഗേഷ് കണിയാംപറമ്പില്‍ എന്നിവരാണ് പുതിയ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍.

ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കെ വി വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ രാജന്‍, കെ കെ വത്സരാജ്, കെ പി സുരേഷ് രാജ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. വി എസ് സുനില്‍കുമാര്‍, രാജാജി മാത്യു തോമസ്, ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.