22 December 2024, Sunday
KSFE Galaxy Chits Banner 2

സിപിഐ വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
January 29, 2023 10:25 pm

സിപിഐ വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ഓഫിസായ പേരൂര്‍ക്കട ശ്രീകുമാര്‍ സ്മാരകമന്ദിരം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉ­ദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനായി. ജയപ്രകാശ് സ്മാരക ലൈബ്രറി ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ പ്രകാശ് ബാബുവും ജി രാജീവ് സ്മാരക ഹാള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലും ഉദ്ഘാടനം ചെയ്തു. പേരൂര്‍ക്കട ശ്രീകുമാറിന്റെ ഫോട്ടോ അനാച്ഛാദനം മാങ്കോട് രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അരുണ്‍ കെ എസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ വി പി ഉണ്ണികൃഷ്ണന്‍, മീനാങ്കല്‍ കുമാര്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ ദേവകി, എ എം റൈ­സ്, ജില്ലാ കൗണ്‍സില്‍ അംഗം പി എസ് നായിഡു, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജ­നറല്‍ സെ­ക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍, കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലന്‍ നായര്‍, വി കെ പ്രശാന്ത് എംഎല്‍­എ എന്നിവര്‍ പങ്കെടുത്തു. വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ബി ജയകുമാര്‍ നന്ദിയും പറഞ്ഞു. 

Eng­lish Summary:CPI Vat­tiy­oorkau con­stituen­cy com­mit­tee office inaugurated
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.