21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഎം പശ്ചിമബംഗാളിന്റെ പാഠം പഠിക്കണം: സിപിഐ

Janayugom Webdesk
മുഖത്തല
August 28, 2024 10:17 pm

സിപിഎം പശ്ചിമബംഗാളിന്റെയും, ത്രിപുരയുടെയും പാഠം പഠിക്കാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ സാം കെ ഡാനിയൽ അഭിപ്രായപ്പെട്ടു. സിപിഐയുടെ മുഖത്തല മണ്ഡലം കമ്മിറ്റി ഓഫീസ്, സി കെ ചന്ദ്രപ്പൻ ലൈബ്രറി, തുടങ്ങിയവ അടിച്ച് തകർത്ത ഡിവൈഎഫ്ഐക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖത്തലയിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മും ഡിവൈഎഫ്ഐയും ഏക സംഘടന വാദം ഉയർത്തുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് സംഘർഷം ഉണ്ടാകുന്നത്. സംസ്ഥാനത്തെ കലാലയങ്ങളിൽ മറ്റ് വിദ്യാർത്ഥി സംഘടനകൾ പ്രവർത്തനം നടത്തുന്നത് തടയുന്ന സമീപനമാണ് ജില്ലയിൽ ഉടനീളം നടത്തുന്നത്. ഇതിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എഐഎസ്എഫ് ശക്തമായി പ്രതിരോധിക്കും. സംസ്ഥാനത്തെ പൊലീസിന് ശമ്പളം നൽകുന്നത് സിപിഐ കൂടി ഉൾപ്പെടുന്ന സംസ്ഥാന സർക്കാരാണ്. അല്ലാതെ സിപിഎമ്മുകാരുടെ വീട്ടില്‍ നിന്നല്ല പൊലീസ് ശമ്പളം നല്‍കുന്നത്. സിപിഎം പറയുന്നത് നടപ്പിലാക്കാനാണു പൊലീസ് ശ്രമിക്കുന്നതെങ്കിൽ അതിനെ സിപിഐ ശക്തമായി നേരിടും. പൊലീസ് നീതി നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യോഗത്തിൽ സിപിഐ മുഖത്തല മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിഎം സജീവ് അധ്യക്ഷത വഹിച്ചു. സിപിഐ മുഖത്തല മണ്ഡലം കമ്മിറ്റി സെക്രട്ടറി സി പി പ്രദീപ് സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ജി ബാബു, ആർ വിജയകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായഎ ഗ്രേഷ്യസ്, കെ ദിനേശ് ബാബു, പി സുരേഷ് കുമാർ, എ രാജീവ്, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു, എ അതിൻ, ജോബിൻ, ശ്രീജിത്ത് സുദർശൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് ടി വിജയകുമാർ, എ ജി രാധാകൃഷ്ണൻ, ബി സുധാകരൻ നായർ, എൻ ഗോപാലകൃഷ്ണൻ, എ ബാലചന്ദ്രൻ, എ ഇബ്രാഹിംകുട്ടി, അഡ്വ. കെ മനോജ് കുമാർ, എം രാധാകൃഷ്ണപിള്ള, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ഹരീഷ് എഐടിയുസി മണ്ഡലം സെക്രട്ടറി ബിനു ജോൺ, മഹിളാസംഘം മണ്ഡലം സെക്രട്ടറി ആശാചന്ദ്രൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അഭിജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.