6 March 2026, Friday

Related news

March 5, 2026
March 5, 2026
March 5, 2026
March 4, 2026
March 3, 2026
March 3, 2026
March 2, 2026
March 2, 2026
February 28, 2026
February 26, 2026

കൈവിരലിന് പൊട്ടല്‍; സഞ്ജു സാംസണിന് ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോർട്ട്

Janayugom Webdesk
മുംബൈ
February 3, 2025 4:25 pm

ഇംഗ്ലണ്ടിനെതിരായ അവസാന ടി 20 മത്സരത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണിന് വിശ്രമം. ആറാഴ്ച വിശ്രമം വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. സഞ്ജുവിന്‍റെ കൈവിരലിന് പൊട്ടലുണ്ട്. ജോഫ്ര ആര്‍ച്ചറുടെ പന്തു കൊണ്ടാണ് കൈവിരലില്‍ പരിക്കേറ്റത്. പരിക്ക് വകവെക്കാതെ കളിച്ച സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതം 16 റണ്‍സെടുത്തു. ഇംഗ്ലണ്ട് ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ സഞ്ജു കളിച്ചിരുന്നില്ല. പകരം യുവതാരം ധ്രുവ് ജുറലാണ് വിക്കറ്റ് കീപ്പറായത്. പരിക്ക് കാരണം ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല. പരിക്ക് ഭേദമായില്ലെങ്കിൽ സഞ്ജുവിന് ഐപിഎല്‍ 2025 സീസണ്‍ നഷ്ടമായേക്കുമെന്നാണ് സൂചന. മാര്‍ച്ച് 21നാണ് ഐപിഎല്ലിന് തുടക്കമാകുന്നത്. രാജസ്ഥാന്‍ റോയല്‍സ് നായകനാണ് സഞ്ജു സാംസണ്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.