വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് മുങ്ങിയ കാറിന്റെ ഉടമയെ കണ്ടെത്തി . അപകടം നടന്ന് ഒമ്പത് മാസത്തിന് മാസത്തിന് ശേഷമാണ് പുറമേരി സ്വദേശിയായ ഷജീൽ എന്ന ആളാണ് കാർ ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തിയത് . അപകടത്തിന് ശേഷം പ്രതി വാഹനം നിര്‍ത്താതെ പോയി. ഇയാള്‍ക്കെതിരെ കുറ്റകരമല്ലാത്ത നരഹത്യ ചുമത്തിയെന്നും ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തത് അന്വേഷണത്തിന് വഴിത്തിരിവായെന്നും വടകര റൂറൽ എസ് പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതി ഇപ്പോൾ വിദേശത്താണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുകയാണ് ദൃഷാന. പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു . ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. സർക്കാരിൽ നിന്നും ഹൈക്കോടതി അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. എത്രയും പെട്ടന്ന് കാർ കണ്ടെത്താൻ പൊലീസിന് നിർദേശവും നൽകുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുകയാണ് ദൃഷാന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.