8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 7, 2025
January 4, 2025
January 1, 2025
December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024

നവകേരള സൃഷ്ടി: മുഖാമുഖത്തിന് ലഭിച്ച പിന്തുണ സർക്കാരിന് പ്രചോദനമായെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 3, 2024 10:59 am

നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മുഖാമുഖം പരിപാടിക്ക് സമൂഹത്തിൽ നിന്ന് വലിയ പിന്തുണ ലഭിച്ചെന്നും ഇത് സർക്കാരിന് വലിയ പ്രചോദനമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രതിനിധികളുമായുള്ള മുഖാമുഖ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുന്നു എന്നതാണ് സർക്കാരിൻ്റെ വിജയ രഹസ്യം. സമൂഹത്തിൽ പല തരത്തിലുണ്ടാകുന്ന ദുഷിപ്പുകൾ അവസാനിപ്പിക്കാൻ റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് കഴിയും. സാമൂഹ്യ ജീവിതം അർത്ഥവത്താകുന്നത് ഇത്തരം സംഘടനകൾ സജീവമായി ഇടപെടുമ്പോഴാണ്. ഇരുണ്ട ഇടവഴികൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം സംഘടനകൾക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
Cre­ation of Navak­er­ala: Chief Min­is­ter said the gov­ern­ment was inspired by the sup­port received face-to-face

You may also like this video:

YouTube video player

Kerala State AIDS Control Society

TOP NEWS

January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025
January 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.