21 December 2025, Sunday

Related news

December 20, 2025
December 16, 2025
December 16, 2025
December 15, 2025
December 14, 2025
December 12, 2025
December 12, 2025
December 8, 2025
December 7, 2025
December 7, 2025

വനം മേഖലയിലെ കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ള ആത്മഹത്യ : അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വനം വിജിലൻസ് വിഭാഗത്തിന് നിർദേശം

Janayugom Webdesk
തിരുവനന്തപുരം
June 23, 2023 6:40 pm

വനം മേഖലയിലെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാൾ ആത്മഹത്യ ചെയ്യാൻ ഇടയായെന്ന ആരോപണം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വനം വിജിലൻസ് വിഭാഗം എപിസിസിഎഫിന് നിർദേശം നൽകിയതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
റാന്നി ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ പൂച്ചകുളം ഭാഗത്ത് നടന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥർ വിവര ശേഖരണം നടത്തിയ ശേഷം രാധാകൃഷ്ണൻ എന്നയാള്‍ ആത്മഹത്യ ചെയ്തു എന്നാണ് ആരോപണം. ദക്ഷിണ മേഖലാ സിസിഎഫിനോടും വസ്തുതകൾ സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
ഫോറസ്റ്റ് സ്റ്റേഷനിൽ തോക്കുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണനെ വനം വകുപ്പ് ഭീഷണിപ്പെടുത്തി എന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. മ്ലാവിനെ വേട്ടയാടിയ കേസിലാണ് വനം വകുപ്പ് ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചത്. തുടർന്ന് രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

eng­lish sum­ma­ry; Crime-relat­ed sui­cides in the for­est sector

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.