22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുന്നു;ഇരകൾ ഭയത്തോടെ ജീവിക്കുന്നു;രാഷ്ട്രപതി

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2024 9:53 pm

സമൂഹത്തില്‍ നടന്ന പീഡനങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് മതിയായ സുരക്ഷയും പിന്തുണയും ലഭിക്കാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ യുവ ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടതും മലയാള സിനിമയിലെ താരങ്ങള്‍ക്കെതിരായി വന്ന ഡസന്‍ കണക്കിന് ലൈംഗിക പരാതികളും എങ്ങനെയാണ് ഇന്ത്യയില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പരിഗണിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു പുനരവലോകനത്തിന് കാരണമായി.

കുറ്റകൃത്യം ചെയ്ത ഒരു കുറ്റവാളി സമൂഹത്തിലൂടെ നിര്‍ഭയരായി നടക്കുന്നു എന്നത് നമ്മുടെ സാമൂഹ്യ ജീവിതത്തിലെ ദുഃഖകരമായ ഒരു വശമാണ്. കുറ്റകൃത്യത്തിന് ഇരയായവര്‍ തങ്ങള്‍ എന്തോ കുറ്റം ചെയ്തു എന്ന നിലയില്‍ ഭയത്തോടെ ജീവിക്കുന്നു.സമൂഹത്തിലെ ആളുകള്‍ പോലും അവരെ പിന്തുണയ്ക്കാത്തതിനാല്‍ ഇരയാക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥ ദയനീയമാണെന്നും സുപ്രീം കോടതിയുടെ 75ാംവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ ജുഡീഷ്യറിയുടെ ദേശീയ കോണ്‍ഫറന്‍സില്‍ പ്രംസംഗിക്കവെ രാഷ്ട്രപതി പറഞ്ഞു.

നീതിന്യായ വ്യവസ്ഥ നേരിടുന്ന നിരവധി വെല്ലുവിളികളെ അതിജീവിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.

സമയബന്ധിതമായ ഭരണം,സൗകര്യങ്ങള്‍,അടിസ്ഥാനസൗകര്യങ്ങള്‍,മനുഷ്യശക്തി എന്നിവയുടെ ലഭ്യതയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്.എന്നിരുന്നാലും ഈ മേഖകളിലെല്ലാം ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്.

അടുത്ത കാലത്തായി സെലക്ഷന്‍ കമ്മിറ്റികളില്‍ സ്ത്രീകളുടെ എണ്ണം വര്‍ധിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.ഇത് സെലക്ഷ കമ്മിറ്റികളിലെ സ്ത്രീകളുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവിന് കാരണമായെന്നും പ്രസിഡന്റ് മുര്‍മു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.