7 April 2025, Monday
KSFE Galaxy Chits Banner 2

Related news

February 11, 2025
December 10, 2024
November 16, 2024
October 30, 2024
August 22, 2024
July 2, 2024
September 10, 2023
October 22, 2022
October 16, 2022
July 14, 2022

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എന്തു പറ്റി

Janayugom Webdesk
October 16, 2022 10:37 pm

ലോകം ശ്രദ്ധിക്കുന്ന പ്രമുഖ താരദ്വയത്തിൽ ഒരാളാണ് പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സിയിൽ കളിക്കളത്തിൽ ഇറങ്ങുന്ന ക്രിസ്റ്റ്യാനോ മങ്ങിയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 11 കളികളിൽ ഒരു ഗോൾപോലും നേടിയില്ല. അസിസ്റ്റ് കൊടുക്കാതെ ഒരു ഓപ്പൺ ചാൻസ് പോലും മിസാക്കി. ഡ്രിബ്ലിങ്ങില്ല. ആകപ്പാടെ ഒരു വിരസതയാണ്. പോർച്ചുഗൽ ടീമിനെ ഖത്തറിലെത്തിക്കാൻ കളംനിറഞ്ഞു പൊരുതി, തന്റെ അപാരഫോം പുറത്തെടുത്ത റൊണാൾഡോക്ക് എന്താണ് പറ്റിയത്. ബൈസിക്കിൾ കട്ടിൽ പു­തിയ മാനംകൈവരിച്ച് ലോകത്തെ വിസ്മയിപ്പിച്ച ആൾ.

ഗോളടിയിലെ ലോകറെക്കോഡുകാരൻ. അങ്ങനെ ബഹുമതികൾ ഏറെയാണ്. കഴിഞ്ഞ ദിവസം കളിയിൽ നിന്ന് പിൻവലിക്കുമ്പോൾ പരസ്യമായി പ്രതിഷേധിക്കുന്ന രംഗം ലോകമാകെ കണ്ടു. ലോകോത്തര താരത്തെ റിസർവ് ബെഞ്ചിൽ ഇരുത്തിയതും വാർത്തയായി. എവർട്ടണുമായുള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പകരക്കാരനായെത്തി ഗോൾനേടി വിജയിപ്പിച്ചു. മൊത്തം 14 കളിയിൽ ഒരു ഗോളാണ് സമ്പാദ്യം. ഖത്തർ ലോകകപ്പിന് താരനിരയിൽ മുന്നിലുള്ള ആരാധകലോകത്തിൽ വലിയ ബാഹുല്യമുള്ളയാളാണ്. കളിയോടൊപ്പം തന്നെ സാമ്രാജ്യത്വ­വിരുദ്ധ സമരത്തിന് തിരികൊളുത്തുന്ന വിശ്വതാരത്തിന്റെ മരവിപ്പ് ഫുട്ബോൾ ലോകം നിരാശയോടെയാണ് ശ്രദ്ധിക്കുന്നത്. മെസിയേപ്പോലെ വിരമിക്കൽ അനിവാര്യമായ റൊണാൾഡോ സ്വന്തം പെർഫോം തിരിച്ചുകൊണ്ടുവരുവാൻ പരിശ്രമിക്കുമെന്ന് സമാശ്വസിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.