30 June 2024, Sunday
KSFE Galaxy Chits

Related news

June 29, 2024
June 28, 2024
May 27, 2024
February 9, 2024
February 6, 2024
February 4, 2024
February 3, 2024
January 30, 2024
January 17, 2024
January 3, 2024

കാൻസർ മരുന്ന് വിപണിയിൽ സർക്കാരിന്റെ നിർണായക ഇടപെടൽ

*വിലകൂടിയ കാൻസർ മരുന്നുകൾ കമ്പനി വിലയ്ക്ക് ലഭ്യമാക്കും
*കാരുണ്യ ഫാർമസികളിൽ ‘ലാഭ രഹിത കൗണ്ടറുകൾ’ ആരംഭിക്കും
Janayugom Webdesk
തിരുവനന്തപുരം
June 28, 2024 6:21 pm

കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ കമ്പനി വിലയ്ക്ക് രോഗികൾക്ക് നൽകാന്‍ ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകും. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകും. 

വളരെ വിലപിടിപ്പുള്ള മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഎംഎസ്‌സിഎൽ) കാരുണ്യ ഫാർമസികൾ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളിൽ ‘ലാഭ രഹിത കൗണ്ടറുകൾ’ ആരംഭിക്കും. ജൂലൈ മാസത്തിൽ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000 ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്. 

എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭരഹിത കൗണ്ടറുകൾ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കും. കാൻസർ ചികിത്സാ, പ്രതിരോധ രംഗത്ത് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. കാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതോടു കൂടി നൂതന കാൻസർ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് പോലും പ്രാപ്യമാകും. 

Eng­lish Sum­ma­ry: Crit­i­cal inter­ven­tion of the gov­ern­ment in the can­cer drug market

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.