29 June 2024, Saturday
KSFE Galaxy Chits

Related news

June 26, 2024
June 26, 2024
June 26, 2024
June 25, 2024
June 24, 2024
June 24, 2024
June 22, 2024
June 18, 2024
June 12, 2024
May 26, 2024

ഇന്ദിരാഗാന്ധിക്കെതിരെ വിമര്‍ശനം: ലോക്സഭയില്‍ അടിയന്തരാവസ്ഥയെ അപലപിച്ച് ;അജണ്ടയില്‍ ഇല്ലാത്ത പ്രമേയം

Janayugom Webdesk
ന്യൂഡല്‍ഹി
June 26, 2024 3:32 pm

ലോക്സഭയില്‍ അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കര്‍ അംബിര്‍ള പ്രമേയം അവതരിപ്പിച്ചു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തീരുമാനം ഭരണഘടനക്കെതിരായ ആക്രമണമാണെന്ന് സ്പീക്കര്‍ പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിസ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അടിയന്തരാവസ്ഥയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചത്.

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ ഈ സഭ ശക്തമായി അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ക്കുകയും പോരാടുകയും രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാനായി പോരാടിയ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രമേയത്തില്‍ പറഞ്ഞു. അജന്‍ഡയില്‍ ഇല്ലാത്ത പ്രമേയം അവതരിപ്പിച്ചതിനെതിരെ മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി.

1975 ജൂണ്‍ 25 ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഈ ദിവസം, അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുകയും ഭരണഘടനയെ ആക്രമിക്കുകയും ചെയ്തു,സ്പീക്കര്‍ പറഞ്ഞു. ലോകമെമ്പാടും ജനാധിപത്യത്തിന്റെ മാതാവ് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. എക്കാലത്തും ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കുകയും വ്യത്യസ്തമായ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അങ്ങനെയുള്ള ഇന്ത്യയില്‍ ഇന്ദിരാഗാന്ധി ഏകാധിപത്യം അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തുവെന്ന് ബിര്‍ല പറഞ്ഞു. 

Eng­lish Summary:
Crit­i­cism against Indi­ra Gand­hi: Motion not on agen­da con­demn­ing Emer­gency in Lok Sabha

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.