5 December 2025, Friday

Related news

November 29, 2025
November 23, 2025
November 21, 2025
November 20, 2025
November 8, 2025
October 14, 2025
October 10, 2025
September 24, 2025
September 24, 2025
September 7, 2025

ആ പാവത്തിനെ വിറ്റ് കാശുണ്ടാക്കുന്നു! സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍ മാജിക് താരങ്ങൾക്ക് നേരെ വിമർശനം

Janayugom Webdesk
June 30, 2023 10:49 am

സ്റ്റാര്‍ മാജിക് ഷോയിലൂടെ ആരാധക പ്രീതി നേടിയ താരമായ കൊല്ലം സുധി ഒരു ഷോ കഴിഞ്ഞു വരുമ്പോഴുണ്ടായ അപകടത്തിലാണ് ദിവസങ്ങൾക്ക് മുൻപ് മരണപ്പെട്ടത്. അതിനെ തുടർന്ന് സ്റ്റാര്‍ മാജിക്കിന്റെ ചിത്രീകരണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം സ്റ്റാര്‍ മാജിക് വീണ്ടും ആരംഭിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഷോയുടെ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

താരങ്ങള്‍ സുധിയെ ഓര്‍ക്കുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. സ്റ്റാര്‍ മാജിക് താരങ്ങളുടെ കൂടെ നടന്‍ ഗിന്നസ് പക്രുവുമുണ്ട്. താരങ്ങള്‍ വികാരഭരിതരാകുന്നതും കരയുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

സുധിച്ചേട്ടന്‍ ഇവിടെ തന്നെയുണ്ട്. ഇവിടെ എപ്പോഴും ഉള്ള ഒരാളാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്. ഞാന്‍ വന്ന ഉടനെ തന്നെ സുധിയണ്ണനെ നോക്കും. പുള്ളിയെ എന്തെങ്കിലും പറഞ്ഞായിരിക്കും നമ്മളുടെ തുടക്കം. ഇന്ന് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ടെന്ന് നോബി പറയുന്നുണ്ട്. ഇതൊരു സീരിയലൊന്നുമല്ല, മനസില്‍ തട്ടിയിട്ടാണെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഈ ഫ്‌ളോറില്‍ നില്‍ക്കുമ്പോള്‍ സുധി ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലാണെന്നാണ് ഗിന്നസ് പക്രു പറയുന്നു. ഈ പ്രൊമോ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയ്ക്ക് നേരെ ചിലര്‍ വിമര്‍ശനങ്ങൾ ഉയര്‍ത്തുന്നുണ്ട്.

സുധിയുടെ മരണത്തെ പോലും ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശനം. ആ പാവത്തിനെ വിറ്റ് കാശുണ്ടാക്കുന്നു. അതും വിറ്റ് കാശക്കല്ലേ, ആ പാവത്തിനെ വെറുതെ വിടു എന്നാണ് ചിലരുടെ കമന്റുകൾ.

‘ശരിക്കും ലക്ഷ്മിക്ക് ഓസ്‌കാര്‍ കിട്ടണം ഈ ആക്റ്റിംഗ് കണ്ടാല്‍. ലക്ഷ്മി സുധിയെ വിറ്റ് കാശാക്കുന്നില്ല എന്ന് പറയുന്നവര്‍ക്ക് വേണ്ടി ! യുറ്റിയൂബില്‍ ലക്ഷ്മി സുധി മരിച്ച്‌ മണിക്കുറുകള്‍ക്കുള്ളില്‍ പൊട്ടി കരഞ്ഞു കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. ആ പോസ്റ്റ് എല്ലാരും കാണണെ എന്നും പറഞ്ഞു ആ ലിങ്ക് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയുന്നു ! വ്യൂസ് മുഖ്യം ബിഗിലേ’ എന്നും ചിലര്‍ ലക്ഷ്മിയെ വിമര്‍ശിക്കുന്നുണ്ട്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷോയുടെ ആരാധകര്‍ തന്നെ രംഗത്തെത്തി. അങ്ങനെ പറയരുത് നമുക്ക് പോലും സഹിക്കാന്‍ പറ്റുന്നില്ല സുധിച്ചേട്ടന്റെ വിയോഗം അപ്പോള്‍ ഇത്രയും വര്‍ഷം ഒന്നിച്ചു ഉണ്ടായാവര്‍ എങ്ങിനെ സഹിക്കും അവരുടെ ഓരോ തുള്ളി കണ്ണുനീരും അവരുടെ ഉള്ളില്‍ അത്രയും വിങ്ങല്‍ ആണ്.. സുധിച്ചേട്ടന്റെ ആത്മാവ് അവിടം വിട്ടു പോകില്ല. ഇത് കാശുണ്ടക്കലല്ല എന്നും അവരുടെ മനസ്സില്‍ തട്ടിയുള്ള സ്‌നേഹം ആണെന്നും ഒരാൾ പറയുന്നു.

‘അദ്ദേഹത്തെ പറ്റി ഷോയില്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ ആളുകള്‍ പറയും, കണ്ടോ നന്ദിയില്ലാത്തവര്‍, സുധിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന്’ എന്നും ചിലർ കുറിക്കുന്നു.

eng­lish sum­ma­ry; Crit­i­cism of Star Mag­ic play­ers on social media

you may also like this video;

 

 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.