10 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 10, 2025
December 18, 2024
December 16, 2024
December 13, 2024
November 27, 2024
November 15, 2024
November 7, 2024
October 24, 2024
October 18, 2024
October 15, 2024

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 3:31 pm

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും കോടത് വ്യക്തമാക്കി. സംയുക്ത ട്രേഡ് യൂണിയനുകള്‍ 2022ല്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജീവനക്കാരെ തടയണമെന്നാവശ്യപ്പെട്ടുളള ഹര്‍ജി തീര്‍പ്പാക്കവേയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്‌.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. പണി മുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കിയാല്‍ സര്‍ക്കാര്‍ പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍വീസ് ചട്ടം റൂള്‍ 86 പ്രാകാരം പണിമുടക്ക് നിയമവിരുദ്ധമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2019 ജനുവരി എട്ട്, ഒന്‍പത് തീയ്യതികളില്‍ കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു. അന്ന് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശം പ്രകാരം സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ സംഭവത്തിന് ശേഷം പണിമുടക്കിനെതിരെ ധാരാളം പൊതുതാല്‍പര്യ ഹര്‍ജികളില്‍ കോടതിയിലെത്തുന്ന സ്ഥിതിയുണ്ടായിരുന്നു. ഇത്തരത്തില്‍ തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഡന്‍ നായര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

Eng­lish Summary:
Crit­i­cism of the High Court against the strike of gov­ern­ment employees

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.