
പഞ്ചാബ് അതിർത്തി കടന്ന് ആയുധക്കടത്ത് നടത്തിയ സംഘത്തെ പഞ്ചാബ് പൊലീസ് പിടികൂടി. ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ആറ് അത്യാധുനിക ആയുധങ്ങളും 5.75 ലക്ഷം രൂപയുടെ ഹവാല പണവും പിടിച്ചെടുത്തു. സമൂഹ മാധ്യമങ്ങൾ വഴി മെഹക്പ്രീത് സിംഗ് എന്ന രോഹിത് ആണ് വിദേശത്തുള്ള ഇടപാടുകാരുമായി ചേർന്ന് ആയുധക്കടത്തിന് നേതൃത്വം നൽകിയിരുന്നതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. പർഗത് സിംഗ്, അജയ്ബീർ സിംഗ്, കരൺബീർ സിംഗ്, ശ്രീറാം സിംഗ്, ദിനേശ് കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.
രണ്ട് ആയുധങ്ങളുമായി അതിർത്തി കടക്കുന്നതിനിടെയാണ് പർഗത് സിംഗ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മറ്റു പ്രതികൾ വലയിലായത്. പിന്നീട് രോഹിത്തിനെ ഗോവയിൽ നിന്നും മൂന്ന് ആയുധങ്ങളുമായി പിടികൂടി. ആയുധ വ്യാപാരത്തിലൂടെ ലഭിച്ച പണം ഹവാല വഴിയാണ് ഇന്ത്യയിലെത്തിച്ചത്. 5.75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി ദിനേശ് കുമാറിനെ അറസ്റ്റ് ചെയ്തു. ഒരു ഗ്ലോക്ക് 9എംഎം, 3 പിഎക്സ്5 പോയിന്റ് 3 ബോർ, പോയിന്റ് 32 ബോർ, പോയിന്റ് 30 ബോർ എന്നീ തോക്കുകളാണ് പിടിച്ചെടുത്തത്.
സംഘത്തിലുൾപ്പെട്ട മറ്റ് അംഗങ്ങൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.