20 February 2026, Friday

തിക്കും,തിരക്കും : മഹാ കുംഭമേള സ്പെഷ്യല്‍ ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തി

Janayugom Webdesk
ന്യൂഡല്‍ഹി
January 29, 2025 12:53 pm

പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേള സ്പെഷ്യല്‍ ട്രെയിനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സ്പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഏകദേശം 8 മുതൽ 10 കോടി വരെ ഭക്തരാണ് കുംഭമേളയുടെ ഭാഗമാകാൻ പ്രയാഗ്‌രാജിൽ എത്തിയിരിക്കുന്നത്. സ്ഥലത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഖാഡ മാർഗിലെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് വ്യക്തമാക്കി.

ഒരു കിംവദന്തിക്കും ചെവികൊടുക്കരുത്.കുറച്ച് ഭക്തർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അവരെ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.നല്ല ചികിത്സ ലഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഭക്തരുടെ തിരക്ക് കുറഞ്ഞുകഴിഞ്ഞ ശേഷമേ സ്നാനത്തിനായി പോകൂ എന്ന് അഖാഡകളിലെ സന്യാസിമാർ അറിയിച്ചിട്ടുണ്ട് ആദിത്യനാഥ് കൂട്ടിച്ചേർത്തു.അതേസമയം, മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആരോപിച്ചു.

വിഐപി സന്ദർശനമാണ് അപകടത്തിന് കാരണമെന്നും രാഹുൽ പറഞ്ഞു. സ്ഥലത്തെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനായി ഉന്നതതലയോഗം ചേർന്നിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ്‘മൗനി അമാവാസി’ആഘോഷിക്കാൻ ത്രിവേണി സംഗമത്തിലെത്തിയ ഭക്തർ തടിച്ചുകൂടിയതാണ് അപകടത്തിലേക്ക് വഴിവെച്ചത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരെ കാണാതായിട്ടുണ്ട്.അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോഡി വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.