21 February 2026, Saturday

അബുദാബി കിരീടാവകാശി ഇന്ത്യയിലെത്തി

Janayugom Webdesk
ന്യൂഡല്‍ഹി
September 9, 2024 3:39 pm

അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ്ദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹത്തെ ഹൈദരാബാദ് ഹൗസില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.

ഇരു രാഷ്ട്രത്തലവന്മാരുടെയും ചര്‍ച്ചയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കാന്‍ ധാരണയായി.ഷെയ്ഖ് ഖാലിദ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച ശേഷം നാളെ നടക്കുന്ന പരിപാടികള്‍ക്കായി മുംബൈയിലേക്ക് പോകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.