24 January 2026, Saturday

Related news

January 3, 2026
December 30, 2025
December 22, 2025
December 4, 2025
November 6, 2025
October 17, 2025
October 13, 2025
September 27, 2025
September 13, 2025
June 24, 2025

സിയുഇടി-യുജി: ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് പുനഃപരീക്ഷ

Janayugom Webdesk
ന്യൂഡല്‍ഹി
July 15, 2024 9:45 pm

സെൻട്രൽ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്‌റ്റ് (സിയുഇടി-യുജി) വീണ്ടും നടത്തുമെന്ന് നാഷണൽ ടെസ്‌റ്റിങ് ഏജൻസി. 1,000 ലധികം ഉദ്യോഗാർഥികൾക്കായാണ് വീണ്ടും പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടർ ബെയ്‌സ്‌ഡ് മോഡിൽ 19 നാണ് പരീക്ഷ. സിയുഇടി യുജി ഉദ്യോഗാർഥികൾ പരീക്ഷ നടത്തിപ്പിനെക്കുറിച്ച് ഉന്നയിച്ച പരാതികൾ ശരിയാണെന്ന് കണ്ടെത്തിയാൽ ജൂലൈ 15 മുതൽ 19 വരെ അവർക്കായി പുനഃപരീക്ഷ നടത്തുമെന്ന് ജൂലൈ ഏഴിന് എൻടിഎ പുറപ്പെടുവിച്ച നോട്ടിസിനെ തുടർന്നാണ് നീക്കം.

മേയ് 15, 16, 17, 18, 21, 22, 24, 29 തീയതികളിൽ വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ ഏകദേശം 13.48 ലക്ഷം ഉദ്യോഗാർഥികൾക്കായി ഹൈബ്രിഡ് മോഡിലാണ് എൻടിഎ സിയുഇടി-യുജി പരീക്ഷ നടത്തിയത്. ഉദ്യോഗാർത്ഥികളിൽ നിന്ന് പരീക്ഷയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ. 

Eng­lish Sum­ma­ry: CUET-UG: Re-exam for more than thou­sand students

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.