ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. അഞ്ച് ദ്രുത പ്രതികരണ സംഘമാണ് കള്ളിംഗ് ജോലികളിൽ ഏർപ്പെട്ടത്. ഇന്ന് മുതൽ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ എല്ലാ പക്ഷികളെയും കൊന്നുടുക്കുന്ന നടപടികൾ ആരംഭിക്കും. 20, 471 താറാവുകളെയാണ് കൊന്നൊടുക്കുന്നത്. എട്ട് ആർ ആർ ടികളാണ് പ്രവർത്തിച്ചത്. പി പി ഇ കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ്‍ നടത്തുന്നത്‍.
ഒരു ആർ ആർ ടിയിൽ പത്ത് അംഗങ്ങളാണുള്ളത്. താറാവുകളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായതിന് ശേഷം പ്രത്യേക ആർ ആർ ടി സംഘമെത്തി സാനിറ്റേഷൻ നടപടികൾ സ്വീകരിക്കും. കള്ളിംഗ് നടപടികൾ പുരോഗമിക്കവേ ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ എത്തിയിരുന്നു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി എസ് ബിന്ദു കള്ളിംഗ് ജോലികൾക്ക് നേതൃത്വം നൽകി.
റവന്യൂ, ആരോഗ്യം തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്നിഹിതരായി. കള്ളിംഗ് നടപടികൾ പൂർത്തിയായതിനു ശേഷവും ഒരാഴ്ചത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്നും പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു.
English Summary:Culling work started in Alappuzha following bird flu; 20, will kill 471 ducks
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.