18 January 2026, Sunday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

സാംസ്ക്കാരിക പ്രവര്‍ത്തകന്‍ കെ എം സലീം കുമാര്‍ അന്തരിച്ചു

Janayugom Webdesk
കൊച്ചി
June 29, 2025 10:34 am

എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ എം സലീംകുമാർ(77) അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്ന് കൊച്ചി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയാണ് മരിച്ചത്. ദളിത് ചിന്തകനും മുൻ നക്സൽ പ്രവർത്തകനുമായിരുന്ന സലീംകുമാർ അടിയന്തിരാവസ്ഥക്കാലത്ത് 17 മാസത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 

ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയാണ് . പരേതയായ ആനന്ദവല്ലിയാണ് ഭാര്യ. മക്കള്‍: ഡോ. പിഎസ് ഭഗത്, പിഎസ് ബുദ്ധ. മരുമകന്‍: ഗ്യാവിന്‍ ആതിഷ്.രക്ത പതാക മാസിക, അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിന്‍, ദലിത് മാസിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 

സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവല്‍ക്കരണവും (2008) ഭൂമിയുടെ ജാതിയും രാഷ്ട്രീയവും (എഡിറ്റര്‍— 2008), നെഗ്രിറ്റിയൂഡ് (2012) സംവരണം ദലിത് വീക്ഷണത്തില്‍ (2018) ദലിത് ജനാധിപത്യ ചിന്ത (2018) ഇതാണ് ഹിന്ദു ഫാസിസം (2019) വംശമേധാവിത്വത്തിന്റെ സൂക്ഷ്മതലങ്ങള്‍ (2021) എന്നിവയാണ് സലീംകുമാർ എഴുതിയ പുസ്തകങ്ങൾ.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.