29 December 2024, Sunday
KSFE Galaxy Chits Banner 2

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന് കമ്മിന്‍സില്ല

Janayugom Webdesk
ഇന്‍ഡോര്‍
February 24, 2023 11:01 pm

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ കമ്മിന്‍സ് ഇന്‍ഡോര്‍ ടെസ്റ്റിനായി തിരികെയെ­ത്തില്ല. പകരമായി സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുക. അസുഖ ബാധിതയായി ചികിത്സയില്‍ കഴിയുന്ന അമ്മയെ കാണാനാണ് രണ്ടാം ടെസ്റ്റിനുശേഷം കമ്മിന്‍സ് അടിയന്തരമായി നാട്ടിലേക്ക് തിരിച്ചത്. അമ്മ പാലിയേറ്റീവ് കെയറിലാണെന്നും ഈ സമയം കുടുംബത്തിനൊപ്പം നില്‍ക്കാനാണ് താന്‍ താ­ല്പര്യപ്പെടുന്നതെന്നും കമ്മിന്‍സ് വ്യക്തമാക്കി. 

പരമ്പരയിലെ ആ­ദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഓസ്ട്രേലിയൻ ടീമിൽ ഡേവിഡ് വാർണറും ജോഷ് ഹേസൽവുഡും കളിക്കില്ല. രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2–0 മുന്നിലെത്തി. നാല് മത്സരപരമ്പരയില്‍ സമനില പിടിക്കാനാകും ഓസീസിന്റെ ലക്ഷ്യം. മാര്‍ച്ച് ഒന്നിനാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക.

Eng­lish Summary;Cummins is out for the third Test of the Bor­der Gavaskar Trophy
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.