5 December 2025, Friday

Related news

December 2, 2025
December 1, 2025
November 26, 2025
November 24, 2025
November 24, 2025
November 9, 2025
November 8, 2025
November 4, 2025
November 4, 2025
November 1, 2025

‘ലോകയിലെ കൗതുകം’; സോഫയിൽ നിന്നും സിംഹാസനത്തിലേക്ക്

പി വാഴൂർ ജോസ്
തിരുവനന്തപുരം
September 14, 2025 2:42 pm

ചരിത്രം തിരുത്തിക്കുറിച്ച വിജയത്തിലേക്കു കുതിക്കുന്ന ലോക സിനിമയിൽ പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ഒരു കഥാപാതമുണ്ട്. ഒരുപേരോ ഒരു ഡയലോഗോ പോലുമില്ലാതെ ഒരു സോഫയിലിരുന്ന് അപ്പിയറൻസിലൂടെ മാത്രം പ്രേഷകരുടെ കൈയ്യടി നേടിയ ഒരു കഥാപാത്രം. ഷിബിൻ എസ് രാഘവ് എന്നാണ് ഈ നടന്റെ പേര്.മലയാളിയും തൃശൂർ സ്വദേശിയുമായ ഷിബിൻ ബോളിവുഡ് അടക്കം ഇൻഡ്യയിലെ പ്രമുഖനായ മോഡലാണ്.മോഡലിംഗിൽ നിന്നും ലോക സംവിധായകൻ ഡൊമിനിക്ക്. സി അരുൺ ആണ് ഇദ്ദേഹത്തെ വെള്ളിത്തിരയിലെത്തിച്ചത് വെറുതേ ആയില്ല. വലിയ സ്വീകാര്യത ഈ കഥാപാത്രത്തിന് ലഭിച്ചു.
ഈ നടൻ വീണ്ടും ക്യാമറക്കുമുന്നിലെത്തുകയാണ്. 

വൻ വിജയം നേടിയ മാർക്കോക്കു ശേഷം ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിലാണ് ഷിബിൻ അഭിനയിക്കുന്നത്. ലോകയിൽ സോഫയിൽ ഇരുന്ന്മാത്രമായിരുന്നു പ്രകടനമെങ്കിൽ കാട്ടാളനിൽ സിംഹാസനത്തിലിരിക്കുകയാണ്. അത്രയും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് ക്യൂബ്സ് എൻ്റർടൈൻമെന്റ് ഷിബിന് നൽകിയിരിക്കുന്നത്. ആന്റണി വർഗീസ് (പെപ്പെ )നായകനാകുന്ന ഈ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും ഇന്ത്യൻ സ്കീനിലെ മികച്ച പ്രതിഭകളുടെ നിറസാന്നിദ്ധ്യമാണ് ള്ളത്. മാർക്കോയ്ക്ക് മുകളിൽ ആക്ഷൻ രംഗങ്ങളും സാങ്കേതിക മികവുമായിട്ടാണ് കാട്ടാളൻ എത്തുക. വൻ മുടക്കുമുതലിൽ അതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ അവസാനം ആരംഭിക്കുന്നു. ഇന്ത്യക്കകത്തും പുറത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.