5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 6, 2024
October 9, 2024
October 8, 2024
September 17, 2024
August 22, 2024
August 8, 2024
July 26, 2024
June 7, 2024
May 31, 2024

കറൻസി പ്രചാരം റെക്കോഡില്‍; 30.88 ലക്ഷം കോടി

വിനിമയത്തില്‍ ആറുവര്‍ഷംകൊണ്ട് 71.84 ശതമാനം വര്‍ധന
Janayugom Webdesk
ന്യൂഡല്‍ഹി
November 6, 2022 10:20 pm

രാജ്യത്ത് കറൻസി നോട്ടുകളുടെ പ്രചാരം റെക്കോഡ് നിലയില്‍. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ കറന്‍സിനോട്ടുകള്‍ രാജ്യത്ത് പ്രചാരത്തിലിരിക്കുന്നുണ്ട്. നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനത്തിന് തൊട്ടുമുമ്പായി 2016 നവംബര്‍ നാലിന് അവസാന ആഴ്ചയെ അപേക്ഷിച്ച് 71.84 ശതമാനം വര്‍ധനയാണ് കറന്‍സിയുടെ വിനിമയത്തില്‍ ഉണ്ടായിരിക്കുന്നത്. അന്ന് 17.7 ലക്ഷം കോടിയായിരുന്നു ആകെ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ മൂല്യം. നവംബര്‍ എട്ടിനായിരുന്നു മോഡിയുടെ നോട്ട് നിരോധന പ്രഖ്യാപനം. ഡിജിറ്റല്‍ ഇടപാടുകള്‍ നോട്ട് നിരോധനം പ്രോത്സാഹിപ്പിച്ചുവെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ദീപാവലി നാളുകളിൽ രാജ്യത്ത് കറൻസി പ്രചാരം കുറഞ്ഞതായി നേരത്തെ എസ്ബിഐയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദീപാവലി ആഴ്‌ചയിൽ കറൻസി പ്രചാരം 7,​600 കോടി രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. 2020ൽ 43,​800 കോടി രൂപയുടെയും 2021ൽ 44,​000 കോടി രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്. ഡിജിറ്റൽ ഇടപാടുകൾക്ക് പ്രിയമേറിയതാണ് കറൻസി പ്രചാരം കുറയാൻ കാരണമെന്നും എസ്ബിഐ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ രാജ്യത്തെ കറന്‍സി പ്രിയത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് ആര്‍ബിഐയുടെ കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്നത്.

Eng­lish Sum­ma­ry: Cur­ren­cy with pub­lic reached record high of Rs 30.88 lakh crore
You may also like this video

TOP NEWS

January 5, 2025
January 5, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.