22 January 2026, Thursday

Related news

December 23, 2025
September 30, 2025
July 10, 2025
June 26, 2025
December 9, 2024
March 31, 2024
January 7, 2024
November 28, 2023
November 27, 2023
August 3, 2023

കുസാറ്റ് ദുരന്തം: പ്രിന്‍സിപ്പലിനെ നീക്കി

Janayugom Webdesk
കൊച്ചി
November 27, 2023 11:32 pm

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്)യിൽ തിക്കിലുംതിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളുൾപ്പെടെ നാലു പേർ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കുവാനും അന്വേഷണ കാലയളവില്‍ സ്കൂൾ ഓഫ് എന്‍ജിനീയറിങ് പ്രിൻസിപ്പൽ ഡോ. ദീപക് കുമാർ സാഹുവിനെ മാറ്റിനിര്‍ത്തുവാനും അടിയന്തര സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 

ധിഷ്ണ 2023ന്റെ സംഘാടനത്തിൽ വന്ന വീഴ്ചകളെപ്പറ്റി പഠിക്കുന്നതിനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനുമായി സിൻഡിക്കേറ്റ് അംഗങ്ങളായ കെ കെ കൃഷ്ണകുമാർ (കൺവീനർ), ഡോ. ശശിഗോപാലൻ, ഡോ. വി ജെ ലാലി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ചുമതലപ്പെടുത്തിയത്. വെള്ളിയാഴ്ചയ്ക്കകം സമിതി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം. 

nglish Summary:Cusat dis­as­ter: Prin­ci­pal sacked
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.