ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ മുസ്ലിം മതവിഭാഗക്കാരന്‍ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജഹാംഗിര്‍ബാദ് കോട്‌വാലി സ്വദേശിയായ സലിം എന്നയാളാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി, പൊലീസ് ഈ പരിസരത്ത് റെയ്ഡ് നടത്തിയിരുന്നതായും തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യലിനായി കൂട്ടിക്കൊണ്ടുപോയതായും സലിമിന്റെ മകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 12 പൊലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് സലീമിനെ കൂട്ടിക്കൊണ്ടുപോയത്.
കൊല്ലപ്പെട്ട സലിമിന്റെ മൃതദേഹം അന്നുരാത്രി ഒരു പള്ളിക്ക് സമീപത്തുനിന്നാണ് കണ്ടെത്തിയത്. പൊലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തി മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്നാണ് സലിമിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചു. സംഭവത്തിനുപിന്നാലെ സലീമിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ മൃതദേഹവുമായി അഹര്‍— ജഹാംഗീര്‍ബാദ് റോഡ് ഉപരോധിച്ചു. അതേസമയം സലിമിന്റെ മരണകാരണം വ്യക്തമല്ലെന്ന് എസ് പി പ്രതികരിച്ചു. ശരീരത്ത് അടിയേറ്റതിന്റെ പാടുകളൊന്നുംകണ്ടെത്തിയിരുന്നില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷമേ കാര്യങ്ങളില്‍ വ്യക്തത വരൂവെന്നും പൊലീസ് വ്യക്തമാക്കി.
English Summary: Custodial death in country again: Middle-aged Muslim man killed in UP police custody
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.