അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസില്‍ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. സവാദിനെ എന്‍ഐഎ ഇന്ന് കൊച്ചി കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടില്ലെന്നാണ് വിവരം. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവില്‍ കഴിഞ്ഞതെന്ന് അന്വേഷണ സംഘം കണ്ടെത്തി. സവാദിനെ എന്‍ഐഎ കണ്ണൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 13 വര്‍ഷമായി ഒളിവിലായിരുന്നു ഒന്നാം പ്രതിയായിരുന്ന സവാദ്.
ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന്, മതനിന്ദ ആരോപിച്ച് 2010 ലാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായ പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടുന്നത്. പ്രതിയായ സവാദ് എറണാകുളം അശമന്നൂര്‍ സ്വദേശിയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല. എന്നാല്‍ ഒളിവില്‍ പോയ സവാദ് പേര് മാറ്റുകയും വിവാഹം കഴിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.
English Summary;Custody period of main accused Savad will end today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.