മലപ്പുറം എസ്പി ആയിരുന്നപ്പോള്‍ സുജിത് ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണവേട്ടകളില്‍ അന്വേഷണം പ്രഖ്യാപിച്ച് കസ്റ്റംസ്. കൊച്ചിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. കരിപ്പൂര്‍ കേന്ദ്രീകരിച്ച് പൊലീസ് പിടികൂടിയ കള്ളക്കടത്ത് കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.
കസ്റ്റംസ് പ്രിവന്‍റീവ് കൊച്ചിയില്‍ യോഗം ചേര്‍ന്നു. മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ പത്മാവതിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ് പിയായിരിക്കെ സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘവുമായി ഒത്തുകളിച്ചു എന്നായിരുന്നു ആരോപണം.
സുജിത് ദാസ് കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന കാലയളവിൽ നടത്തിയ ഇടപാടുകളും അന്വേഷണ പരിധിയിൽ വരുംഅതേസമയം, എഡിജിപി എം ആർ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമർശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങൾ അന്വേഷിക്കാൻ ഉന്നതതലസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.