6 January 2026, Tuesday

Related news

January 6, 2026
January 2, 2026
December 30, 2025
December 26, 2025
December 19, 2025
December 2, 2025
November 20, 2025
October 25, 2025
October 12, 2025
September 3, 2025

മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വജ്രവേട്ട: യാത്രക്കാരൻ അറസ്റ്റിൽ

Janayugom Webdesk
മുംബൈ
April 23, 2024 6:46 pm

മുംബൈ വിമാനത്താവളത്തില്‍ ആറു കോടി വിലമതിക്കുന്ന വജ്ര ശേഖരവും സ്വര്‍ണവും കസ്റ്റംസ് പിടിക്കൂടി. നൂഡില്‍സ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വജ്രങ്ങള്‍. യാത്രക്കാരുടെ ശരീര ഭാഗങ്ങളിലും ബാഗുകളിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം പിടിക്കൂടിയത്. സംഭവത്തില്‍ നാല് യാത്രക്കാരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 4. 44 കോടി വില വരുന്ന സ്വര്‍ണവും 2. 02 കോടി വിലമതിക്കുന്ന വജ്രങ്ങളുമാണ് കസ്റ്റംസ് സംഘം പിടിച്ചെടുത്തത്. 

മുംബൈയിൽ നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട ഇന്ത്യൻ പൗരനെ പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളിൽ നൂഡിൽസ് പാക്കറ്റില്‍ ഒളിപ്പിച്ച നിലയിൽ വജ്രങ്ങൾ കണ്ടെത്തിയത്. കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വിദേശ പൗരനില്‍ നിന്നാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 321 ഗ്രാം തൂക്കമുള്ള സ്വർണ്ണക്കട്ടികളും മുറിച്ച കഷണവും കണ്ടെത്തിയതെന്നും അധികൃതര്‍ അറിയിച്ചു.

കൂടാതെ, ദുബായ്, അബൂദാബിയില്‍ നിന്നും എത്തിച്ചേര്‍ന്ന രണ്ട് പേരില്‍ നിന്നും ബഹ്‌റൈൻ, ദോഹ, റിയാദ്, മസ്‌കത്ത്, ബാങ്കോക്ക്, സിംഗപ്പൂർ നിന്നുമുള്ള ഓരോരുത്തരില്‍ നിന്നും 4.04 കോടി വിലവരുന്ന സ്വര്‍ണം കണ്ടെത്തിയതായും കസ്റ്റംസ് പറഞ്ഞു. 

Eng­lish Sum­ma­ry: Cus­toms raid at Mum­bai air­port: pas­sen­ger arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.