5 March 2026, Thursday

Related news

March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 22, 2026

ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് കീഴടങ്ങി

Janayugom Webdesk
തിരുവനന്തപുരം
February 8, 2024 6:42 pm

കിളിമാനൂരില്‍ ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് സ്വദേശി അനിതയെയാണ് (കുക്കു) ഭര്‍ത്താവ് ഗിരീഷ് വെട്ടിപ്പരിക്കേല്പിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. അക്രമത്തിന് പിന്നാലെ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താവ് കീഴടങ്ങി. ഗിരീഷും അനിതയും വീടിനുള്ളില്‍ വെച്ച് തമ്മില്‍ വഴക്കുണ്ടാക്കുകയും ഗിരീഷ് വെട്ടുകത്തികൊണ്ട് അനിതയെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
ക്രഴുത്തിന് വെട്ടേറ്റ അനിത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ കിളിമാനൂര്‍ പൊലീസ് കേസെടുത്തു.

Eng­lish Summary:cut his wife’s throat; The hus­band surrendered
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.