15 November 2024, Friday
KSFE Galaxy Chits Banner 2

പഞ്ചസാര കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യതകള്‍ തടയും: പ്രണിത സുഭാഷ്

Janayugom Webdesk
July 5, 2023 6:06 pm

തന്റെ ആരോഗ്യകരമായ ജീവിതശൈലി ആരാധകര്‍ക്കായി പങ്കുവച്ച് നടി പ്രണിത സുഭാഷ്. ദീര്‍ഘകാലം ആരോഗ്യം കാത്ത് സൂക്ഷിക്കുവാന്‍ പഞ്ചസാര ചേര്‍ത്ത് മധുരം നല്‍കിയ ഭക്ഷണങ്ങളും പാനീയങ്ങളും പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് പ്രണിത പറഞ്ഞു. തൈരുകൊണ്ടുള്ള സ്മൂത്തികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിങ്ങനെയുള്ള ഭക്ഷണങ്ങളില്‍ പഞ്ചസാര കുറവായതിനാല്‍ അവ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ പഞ്ചസാര കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിങ്ങനെയുള്ള അപകട സാധ്യതകള്‍ വര്‍ധിപ്പിക്കും.

വ്യായാമം ചെയ്യുന്നതിനു മുന്‍പും ശേഷവും കഴിക്കാവുന്ന മികച്ച ഒരു ലഘു ഭക്ഷമാണ് ബദാമെന്നും അവര്‍ പറഞ്ഞു. കൂടുതല്‍ ഇലക്കറികള്‍ കഴിക്കുകയാണ് മറ്റൊരു ആരോഗ്യകരമായ രീതി. പച്ച നിറമുള്ള ഇലക്കറികളില്‍ കലോറികള്‍ കുറവായിരിക്കും. അതിനാല്‍ ശരീരഭാരം അധികം വര്‍ധിക്കില്ല. പുഴുങ്ങിയോ വഴറ്റിയോ അല്ലെങ്കില്‍ പ്രോട്ടീനുകളുമായി കലര്‍ത്തിയോ അവ കഴിക്കാം. നല്ല പച്ച നിറമുള്ള വാടാത്ത ഇലകള്‍ വേണം തിരഞ്ഞെടുക്കുവാന്‍. അവയിലാണ് പരമാവധി രുചിയും പോഷക ഘടകങ്ങളും ഉണ്ടാവുകയെന്നും പ്രണിത പങ്കുവച്ചു.

Eng­lish Summary:Cutting down on sug­ar can pre­vent heart dis­ease risk: Pranitha Subhash
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.