19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 1, 2024
November 24, 2024
November 22, 2024
November 18, 2024
November 18, 2024
October 29, 2024
October 9, 2024
October 7, 2024
September 27, 2024

ആശുപത്രികളിലെ സൈബര്‍ ആക്രമണം; സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ബിനോയ് വിശ്വം എം പി

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2022 8:49 am

എയിംസ് ഉള്‍പ്പെടെ രാജ്യത്തെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന് രാജ്യസഭാ എം പി ബിനോയ് വിശ്വം. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വിവരച്ചോര്‍ച്ചയുണ്ടാകുന്ന സാഹചര്യമാണുള്ളത്. അതുവഴി കോടിക്കണക്കിന് പൗരന്മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോർന്നിട്ടുണ്ടെന്നും വിഷയം, സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും രാജ്യസഭാ അധ്യക്ഷന് നല്‍കിയ റൂൾ 267 പ്രകാരമുള്ള നോട്ടീസില്‍ പറയുന്നു. 

രാജ്യത്തെ പൗരന്മാർ സർക്കാർ ആശുപത്രികൾ സന്ദർശിക്കുന്നത് അവർക്ക് മികച്ച ആരോഗ്യ സംരക്ഷണം ലഭിക്കുമെന്ന ആത്മവിശ്വാസത്താലാണ്. എന്നാൽ ഇത്തരം ഡാറ്റാ ലംഘനങ്ങൾ ഈ ആത്മവിശ്വാസം തകർക്കുകയും അവരുടെ മനസ്സിൽ ഭയം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

സ്വകാര്യതാ ലംഘനങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കുനേരെ സർക്കാരിന് കണ്ണടയ്ക്കാൻ കഴിയില്ല. ഡാറ്റാബേസുകളുടെ അടിസ്ഥാന സുരക്ഷാ സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

Eng­lish Summary:Cyber ​​attacks on hos­pi­tals; Binoy Vish­wam MP wants to stop the assem­bly pro­ceed­ings and discuss

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.