13 February 2025, Thursday
KSFE Galaxy Chits Banner 2

Related news

January 7, 2025
November 24, 2024
November 4, 2024
October 29, 2024
October 8, 2024
September 8, 2024
August 12, 2024
August 4, 2024
June 17, 2024
December 29, 2023

മാധ്യമ പ്രവർത്തകനെതിരെയുള്ള സൈബർ ആക്രമണവും കൊലവിളിയും പ്രതിഷേധാർഹം : കെ യു ഡബ്യു ജെ

Janayugom Webdesk
തിരുവനന്തപുരം
November 24, 2024 9:58 pm

പാലക്കാട് ഉപതെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഭാഗമായി നൽകിയ വാർത്തകളുടെ പേരിൽ റിപ്പോർട്ടർ ടി വി പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാലിനെതിരെ നടക്കുന്ന കോൺഗ്രസ് നേതാക്കളുടേയും പ്രവർത്തകരുടെയും സൈബർ ആക്രമണവും കൊലവിളിയും അതീവ ഗൗരവമുള്ളതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഒത്തു കിട്ടിയാൽ തീർത്തേക്കണമെന്ന് ആഹ്വാനവുമായി സിസാർ കുംമ്പിള എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റ് ഞെട്ടിക്കുന്നതാണ്. 

തെരഞ്ഞെടുപ്പുഫലം വന്നയുടൻ വിജയാഹ്ലാദത്തിന്റെ മറവിലുള്ള ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ല. വാർത്ത നൽകിയതിന്റെ പേരിൽ റോഷിപാലിനെതിരെ നടത്തുന്ന കൊലവിളിയിലും സൈബർ ആക്രമണത്തിലും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മറ്റി അതിശക്തമായി പ്രതിഷേധിച്ചു.
ഇതിനു പിന്നിലുള്ളവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ പി റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും യൂണിയൻ നേതാക്കൾ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.