
സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുവനടി നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്തു. യുവനടി റിനിയുടെ പരാതിയിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തത്. നിരവധി ഓൺലൈൻ ചാനലുകൾക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സൈബർ ആക്രമണം, സാമൂഹ്യ മാധ്യമങ്ങളിലെ അപകീർത്തികരമായ പരാമർശം തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് നടി റിനി ആൻ ജോർജ് മുഖ്യമന്ത്രിയ്ക്കടക്കം പരാതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.