28 December 2025, Sunday

Related news

December 28, 2025
December 19, 2025
December 8, 2025
November 25, 2025
November 14, 2025
November 4, 2025
October 11, 2025
October 8, 2025
October 5, 2025
September 30, 2025

യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സെെബര്‍ ആക്രമണം

Janayugom Webdesk
ലണ്ടൻ
September 20, 2025 10:07 pm

സൈബർ ആക്രമണത്തെ തുടർന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസൽസ്, ബെർലിൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ യൂറോപ്യൻ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എയർപോർട്ടിനെയും സൂറിച്ച് എയർപോർട്ടിനെയും പ്രതിസന്ധി ബാധിച്ചില്ല. കോളിൻസ് എയ്റോസ്പേസ് എന്ന വിമാന സേവന ദാതാവിനെ ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നത്. കമ്പ്യൂട്ടര്‍ സംവിധാനത്തെ ആശ്രയിക്കാതെ യാത്രക്കാർക്ക് സേവനം നൽകാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം. ബ്രസല്‍സ് വിമാനത്താവളത്തിലെ ഓട്ടോമേറ്റഡ് ചെക്ക്- ഇന്‍, ബോര്‍ഡിങ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായി. ബ്രസല്‍സില്‍ നിന്ന് പുറപ്പെടേണ്ട 10 വിമാനങ്ങള്‍ റദ്ദാക്കുകയും 17 വിമാനങ്ങള്‍ ഒരു മണിക്കൂറിലധികം വെെകുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.