
തന്റെ പേരും ചിത്രവും ഉപയോഗിച്ച് സൈബർ ആക്രമണം നടത്തുന്നതിനെതിരെ മുൻ മന്ത്രിയും സിപിഐ(എം) നേതാവുമായ ജി സുധാകരൻ പൊലീസിൽ പരാതി നൽകി. അമ്പലപ്പുഴ ഡി വൈ എസ് പിക്കാണ് സുധാകരൻ പരാതി നൽകിയത്. “സഖാവ് പിണറായി വിജയന് ജി സുധാകരൻ അയച്ച കവിത വൈറലാകുന്നു” എന്ന തലക്കെട്ടോടെ ഒരു അശ്ലീല കവിത തന്റെ പടവും ചേർത്ത് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും, ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.