6 March 2026, Friday

Related news

March 6, 2026
March 6, 2026
March 6, 2026
March 5, 2026
March 5, 2026
March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026

കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്; വയോധികയ്ക്ക് നഷ്ടമായത് ഒന്നരക്കോടി

Janayugom Webdesk
കണ്ണൂര്‍
February 14, 2026 4:56 pm

കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. കണ്ണൂര്‍ സിറ്റി സ്വദേശിനിയായ എഴുപത്തിയേഴുകാരി മീര സോമസുന്ദരത്തിന് ഒന്നരക്കോടി രൂപയാണ് നഷ്ടമായത്. ഭീകരബന്ധം ആരോപിച്ചും നിയമനടപടികള്‍ ഭയപ്പെടുത്തിയുമാണ് വയോധികയെ തട്ടിപ്പിനിരയാക്കിയത്.

ഈ വര്‍ഷം ജനുവരി ആദ്യ ആഴ്ചയിലാണ് സംഭവം. പരാതിക്കാരിയുടെ വാട്ട്‌സാപ്പിലേക്ക് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ഥിരമായി വീഡിയോ കോള്‍ വരാറുണ്ടായിരുന്നു. പഹല്‍ഗാം സംഭവവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടയാളുടെ താമസസ്ഥലത്ത് നിന്ന് പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് കണ്ടെടുത്തിരുന്നുവെന്നും ഭീകരരില്‍ നിന്ന് പരാതിക്കാരി പണം സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ കോള്‍ വഴി ഭീഷണിപ്പെടുത്താറുണ്ടെന്ന് എഫ്‌ഐആറിലുണ്ട്.

കൂടാതെ, ഇവരുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി കൈവശമുള്ള പണം ആര്‍ബിഐക്ക് പരിശോധിക്കുന്നതിനായി അവര്‍ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കണമെന്നും പറയുകയായിരുന്നു. പരിഭ്രാന്തയായ പരാതിക്കാരി പ്രതികള്‍ അയച്ചുകൊടുത്ത അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു. പിന്നീടാണ് തട്ടിപ്പിനിരയാക്കപ്പെട്ട കാര്യം ഇവര്‍ തിരിച്ചറിഞ്ഞത്. ഉടന്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.