
സൈബർ തട്ടിപ്പിന് പുതിയ മാർഗങ്ങൾ തേടി തട്ടിപ്പ് സംഘം. കേരള പൊലീസിന്റെ ലോഗോ ഉപയോഗിച്ചുള്ള നമ്പറുകളിൽ നിന്നും സന്ദേശങ്ങൾ അയക്കലാണ് ഇപ്പോഴത്തെ രീതി. കഴിഞ്ഞദിവസം കാലടി സ്വദേശി ഷിഹാബ് പറേലിക്ക് ഇ ചെലാൻ ഫൈൻ അടയ്‌ക്കണമെന്നാവശ്യപ്പെട്ട് 7025362829 എന്ന നമ്പറിൽ നിന്നും ഒരു വാട്സ്ആപ്പ് സന്ദേശം ലഭിച്ചു. ഈ നമ്പറിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയപ്പോൾ കേരള പൊലീസിന്റെയും, ട്രാഫിക് പൊലീസിന്റെയും സംയുക്ത ലോഗോ ആണ് ഇതിൽ ഉള്ളത്. ഫോൺ നമ്പറിന് താഴെയായി ആർടിഒ ഓഫിസ് എന്നും നൽകിയിട്ടുണ്ട്.
ആർടിഒ ട്രാഫിക് ചെല്ലാൻ 500 രൂപ എന്ന രീതിയിൽ ഒരു ലിങ്കും ഈ നമ്പറിൽ നിന്ന് വന്നു. പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് സൈബർ തട്ടിപ്പിന്റെ പുതിയ രൂപമാണെന്ന് മനസിലായത്. ഇത് സംബന്ധിച്ച് ആലുവ എസ്‌പിക്ക് ഷിഹാബ് പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെയും, ആർടിഒയുടെയും ഔദ്യോഗിക നമ്പർ എന്നു തോന്നും വിധത്തിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ പ്ലേസ്റ്റോറിലേക്ക് പോവുകയും, ഒരു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. തുടർന്നാണ് തട്ടിപ്പുകൾ നടക്കുന്നത്. അക്കൗണ്ടിലുള്ള പണവും ഇമെയിൽ രേഖകൾ അടക്കം ഇത്തരക്കാർ കയ്യിലാക്കും.
ആർടിഒ ഓഫീസിനു കീഴിലുള്ള പരിവാഹൻ പേരിലും തട്ടിപ്പ് വ്യാപകമാണ്. അതിലാണെങ്കിൽ ഫൈൻ അടയ്ക്കാൻ ലിങ്കും തരും. ലിങ്കിൽ കയറി വിവരങ്ങളൊക്കെ കൈമാറി തീരുമ്പോഴേക്കും അക്കൗണ്ട് കാലിയായിട്ടുണ്ടാകും. ഇത്തരം തട്ടിപ്പ് വ്യാപകമാണ്. ഇവരുടെ സ്ക്രീൻഷോട്ട് എടുക്കുവാനോ, മറ്റു കഴിയാറുമില്ല. നമ്പർ സ്ക്രീൻഷോട്ട് അഡ്മിൻ ഒൺലി എന്ന നിലയിൽ ആയിരിക്കും ഉണ്ടാവുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.