15 December 2025, Monday

സൈബര്‍ സുരക്ഷ കടലാസില്‍; ഓരോ മിനിട്ടിലും മൂന്ന് അക്കൗണ്ടുകള്‍ ആക്രമിക്കപ്പെടുന്നു

ഹാക്ക് ചെയ്യുന്നതില്‍ പത്താം സ്ഥാനം 
Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2023 9:42 pm

രാജ്യത്ത് ഓരോ മിനിട്ടിലും മൂന്നു ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ 3.7 ലക്ഷം അക്കൗണ്ടുകള്‍ക്ക് നേരെ ഡേറ്റാ ബ്രീച്ചിങ് അഥവാ വിവരലംഘനം നടന്നതായും നെതര്‍ലാന്‍ഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ കമ്പനി സുര്‍ഫ്ഷാര്‍കിന്റെ പഠനത്തില്‍ പറയുന്നു. ഒരു അക്കൗണ്ടില്‍ നിന്നുള്ള സെന്‍സിറ്റീവ് വിവരങ്ങള്‍ അനധികൃതമായി മൂന്നാമത് ഒരാള്‍ക്ക് ലഭിക്കുമ്പോഴാണ് അക്കൗണ്ട് വിവരങ്ങള്‍ ബ്രീച്ച് ചെയ്യപ്പെട്ടുവെന്ന് പറയുന്നത്. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇമെയില്‍ ഐഡി സംബന്ധിച്ച വിവരങ്ങള്‍ മറ്റൊരാള്‍ക്ക് ലഭ്യമാകുന്നതിനേയും പഠനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. 

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ 3,69,093 വിവരലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ഈ കാലയളവിലുണ്ടായ വിവരലംഘനം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ പത്താം സ്ഥാനത്താണ്. എന്നാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്നു മാസത്തിനിടെ ഉണ്ടായ ആക്രമണവുമായി താരതമ്യം ചെയ്യുമ്പോള്‍ 74 ശതമാനം കുറവാണ് ഏറ്റവുമൊടുവിലെ ത്രൈമാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് വിവരലംഘനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

ആഗോളതലത്തിലും രണ്ടാം പാദത്തേയ്ക്കാള്‍ 76 ശതമാനം വിവരലംഘനത്തിന്റെ കുറവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂറോപ്പിലാണ് ഇത് ഏറ്റവും കൂടുതല്‍. വടക്കേ അമേരിക്കയും ഏഷ്യയുമാണ് തൊട്ട് പിന്നില്‍. ലോകത്ത് ഓരോ മിനിട്ടിലും 240 അക്കൗണ്ടുകള്‍ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി സര്‍ഫ് ഷാര്‍ക് മുഖ്യ ഗവേഷക അഗന്‍സ്ക സബ്ലവസ്ക അഭിപ്രായപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനം കൃത്യമായും സുക്ഷമായും ഉപയോഗിക്കുകയാണ് ഹാക്കിങ് തടയാനുള്ള ഫലപ്രദമായ മാര്‍ഗം. സൈബര്‍ സുരക്ഷാ സംവിധാനങ്ങളുടെ പഴുതടച്ച ഉപയോഗം വഴി ഇത്തരത്തിലുള്ള വിവരലംഘനങ്ങള്‍ തടയാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. 

Eng­lish Summary:Cyber ​​Secu­ri­ty on Paper; Three accounts are hacked every minute
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.