30 September 2024, Monday
KSFE Galaxy Chits Banner 2

12,000 സര്‍ക്കാർ വെബ്‌സൈറ്റുകൾക്ക് സൈബര്‍ ഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി
April 14, 2023 10:34 pm

രാജ്യത്തെ 12,000 സർക്കാർ വെബ്‌സൈറ്റുകൾ ഇന്തോനേഷ്യയിൽ നിന്നുള്ള സൈബർ ആക്രമണ സംഘം ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഉൾപ്പെടെ ലക്ഷ്യമിടുന്ന സർക്കാർ വെബ്‌സൈറ്റുകളുടെ പട്ടിക ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് പുറത്തുവിട്ടിട്ടുണ്ട്. 

അജ്ഞാത ഇമെയിലുകളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്ന് സൈബർ സുരക്ഷാ സ്ഥാപനമായ പിംഗ്‌സേഫിന്റെ സ്ഥാപകനും സിഇഒയുമായ ആനന്ദ് പ്രകാശ് പറഞ്ഞു. കഴിഞ്ഞ വർഷം പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ കോളിളക്കത്തിന്റെ പേരിൽ മലേഷ്യൻ ഹാക്ടിവിസ്റ്റ് ഗ്രൂപ്പ് ഇന്ത്യൻ സർക്കാർ വെബ്‌സൈറ്റുകൾ ലക്ഷ്യമിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി എയിംസിന്റെ വെബ്സൈറ്റ് സൈബര്‍ ആക്രമണത്തിനിരയായിരുന്നു. 

Eng­lish Summary;Cyber ​​threat to 12,000 gov­ern­ment websites

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.