
രാസ ലഹരിക്കെതിരെ ഡ്രഗ് ഫ്രീ കേരള എന്ന സന്ദേശമുയർത്തി താമരശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സൈക്കിൾ യാത്ര സംഘടിപ്പിക്കുന്നു. ജീവകാരുണ്യ‑ദുരന്തനിവാരണ മേഖലയിൽ 15 വർഷമായി പ്രവർത്തിക്കുന്ന ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് സൈക്കിൾയാത്ര. ഈ മാസം 22ന് തുടങ്ങുന്ന യാത്ര 26ന് തിരുവനന്തപുരത്ത് സമാപിക്കും. പൊലീസ്, എക്സൈസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, എംത്രിആർ, മറിയാസ് സൈക്കിൾ മാർട്ട് തുടങ്ങിയ സർക്കാർ‑സർക്കാരിതര സംവിധാനങ്ങളുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. 22ന് പൂനൂർ കാരുണ്യ തീരം കാമ്പസിൽ കെ സച്ചിൻദേവ് എംഎൽഎ യാത്ര ഉദ്ഘാടനം ചെയ്യും. റൂറൽ എസ്‍പി കെ ഇ ബൈജു ഫ്ലാഗ് ഓഫ് ചെയ്യും.
എക്സൈസ് കമ്മിഷണർ സുഗുണൻ ലഹരിവിരുദ്ധ സന്ദേശം കൈമാറും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. തുടർന്ന് ഗോകുലം ആർട്സ് ആന്റ് സയൻസ് കോളജ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അരങ്ങേറും. ശേഷം താമരശേരി, കുന്ദമംഗലം, സിവിൽ സ്റ്റേഷൻ, കോഴിക്കോട് പിന്നിട്ട് ആദ്യ ദിവസത്തെ യാത്ര കോട്ടക്കലിൽ സമാപിക്കും. തുടർ ദിവസങ്ങളിൽ തൃശൂർ എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലയിലൂടെ കടന്ന് തിരുവനന്തപുരത്ത് സമാപിക്കും. വിവിധയിടങ്ങളിൽ ജനപ്രതിനിധികളും സാംസ്കാരിക നായകരും സാമൂഹിക പ്രവർത്തകരുമടക്കം നിരവധി പേർ പങ്കാളികളാവും. വാർത്താസമ്മേളനത്തിൽ സി കെ എ ഷമീർ ബാവ, കെ അബ്ദുൽ മജീദ്, ഷംസുദ്ദീൻ എകരൂൽ, വിഷ്ണു കരിമല, വി നൗഫൽ, റസാക്ക് കൊടുവള്ളി എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.