15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 25, 2024
January 1, 2024
November 27, 2023
March 25, 2023
February 28, 2023
August 21, 2022
June 29, 2022
June 10, 2022
May 18, 2022
March 20, 2022

അസനി ചുഴലിക്കാറ്റ്: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ കനത്ത മഴ

Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2022 4:49 pm

അസനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ ശക്തമായ കാറ്റും കനത്ത മഴയും. ദ്വീപുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ കൊടുങ്കാറ്റ് അതിശക്തമായ ന്യൂനമർദമാകുമെന്നും മാർച്ച് 22 ന് ചുഴലിക്കാറ്റായി മാറുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി വിന്യസിച്ചതായി ഭരണകൂടം അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എല്ലാ സ്‌കൂളുകൾക്കും കോളജുകൾക്കും തിങ്കളാഴ്ച അവധി നൽകിയിട്ടുണ്ട്. ആൻഡമാൻ കടലിലും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മത്സ്യത്തൊഴിലാളികൾ പോകരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

eng­lish sum­ma­ry; Cyclone Asani: Heavy rain­fall in Andaman and Nico­bar Islands

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.