22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 30, 2024
November 24, 2024
November 3, 2024
October 24, 2024
October 23, 2024
September 9, 2024
July 21, 2024
June 5, 2024
June 4, 2024

ദാന ചുഴലിക്കാറ്റ് : കൊല്‍ക്കത്ത വിമാനത്താവളം അടച്ചിടും

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2024 9:50 am

ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കൊൽക്കത്ത വിമാനത്താവളം അടച്ചിടും. നാളെ വൈകിട്ട് ആറ് മുതൽ 15 മണിക്കൂർ നേരമായിരിക്കും അടച്ചിടുകയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ, എയർലൈൻ ജീവനക്കാർ തുടങ്ങി എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാ​ഗ്രത നിർദേശവും നൽകിയിട്ടുണ്ട്. വെള്ളിയാഴ്‌ച അതിരാവിലെ ഒഡിഷയിലെ ഭിട്ടർകനിക ദേശീയോദ്യാനത്തിനും ധമ്ര തുറമുഖത്തിനും ഇടയിൽ ദാന കരതൊടുമെന്നാണ് മുന്നറിയിപ്പ്.

14 ജില്ലകളിലായുള്ള പത്തുലക്ഷം പേരെ ഇതിനകം ഒഴിപ്പിച്ചു. ആറായിരം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.മണിക്കൂറിൽ 120 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് കര തൊടുമെന്നാണ് പ്രവചനം. ഒഡിഷയിലെ പല ജില്ലകളിലും വെള്ളപ്പൊക്കസാധ്യതയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.