8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 2, 2025
January 2, 2025
January 2, 2025

ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ്: കേരളത്തിലും മഴ കനക്കും, 7 ജില്ലകളിൽ യെല്ലോ അലർട്ട്

Janayugom Webdesk
തിരുവനന്തപുരം
December 1, 2024 9:47 am

ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അലർട്ടുകളില്ലാത്ത ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ് നൽകി.

ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ അതിശക്തമായ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരള തമിഴ്നാട് കർണാടക തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഏര്‍പ്പെടുത്തി.

അതേസമയം, ആശങ്കകൾക്ക് ആശ്വാസം പകർന്ന് ഫെഞ്ചല്‍ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് ഇപ്പോൾ അതിതീവ്ര ന്യൂനമ‍ർദ്ദമായി മാറിയിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെ പൂർണമായി കരയിൽ പ്രവേശിച്ച ഫെഞ്ചല്‍ സ്വാധീനം മൂലം പുതുച്ചേരി, കടലൂർ, വില്ലുപുരം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.