5 March 2026, Thursday

Related news

February 20, 2026
February 19, 2026
February 1, 2026
January 14, 2026
January 6, 2026
December 14, 2025
December 13, 2025
December 7, 2025
December 4, 2025
December 1, 2025

ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; വേനൽമഴ തുടരും

Janayugom Webdesk
തിരുവനന്തപുരം
May 6, 2023 9:05 pm

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടു. ബുധനാഴ്ചയോടെ ഇത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ട്. ഇന്ന് ന്യൂനമർദ്ദമായും നാളെയോടെ ശക്തികൂടി തീവ്ര ന്യൂന മർദ്ദമായും മാറും. അതിനുശേഷം വടക്ക് ദിശയിലേക്ക് മാറി മധ്യ ബംഗാൾ ഉൾകടലിലേക്ക് നീങ്ങുന്ന പാതയിൽ “മോക്ക’ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാനാണ് സാധ്യത.
ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ന്യൂനമർദ്ദ സ്വാധീനം കാരണം കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്ടിലും എറണാകുളത്തും ഇടുക്കിയിലും മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം കേരള — കർണാടക — ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

eng­lish summary;Cyclone in Bay of Ben­gal; Sum­mer rains will continue
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.