26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 30, 2024
November 24, 2024
November 3, 2024
October 24, 2024
October 23, 2024
October 15, 2024
September 9, 2024
September 1, 2024
July 23, 2024

മി​ഷോങ് ചുഴലിക്കാറ്റ്; ആന്ധ്രയിൽ കനത്ത ജാഗ്രത

Janayugom Webdesk
ഹൈദരാബാദ്
December 5, 2023 8:24 pm

മി​ഷോങ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരം തൊട്ടു. അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നെല്ലൂരിനും മച്ചിലിപട്ടണത്തിനുമിടയില്‍ ബാപട്‍ലക്കു സമീപം ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. ഇതോടെ മഴ ശക്തമായി.

തിരുപ്പതി ഉൾപ്പെടെയുള്ള എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുപ്പതി, പ്രകാശം, ബപട്‌ല, നെല്ലൂർ, കൃഷ്ണ, കൊനസീമ, ഗോദാവരി, കാക്കിനട ജില്ലകളിലാണ് അലർട്ടുള്ളത്. തീരപ്രദേശത്തുനിന്നും 10,000ഓളം പേരെ മാറ്റി താമസിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷയിലും പുതുച്ചേരിയിലും ജാ​​ഗ്രത നിർദേശം നൽകി. 

മി​ഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലുണ്ടായ കനത്ത മഴയിൽ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പേർ മരിച്ചു. ചെന്നൈയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വിമാന ട്രെയിൻ സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. 

Eng­lish Summary:Cyclone michaung; High alert in Andhra

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.