21 January 2026, Wednesday

Related news

January 4, 2026
December 31, 2025
December 25, 2025
December 21, 2025
December 21, 2025
December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025

മിഷോങ് ചുഴലിക്കാറ്റ്, ചെന്നൈയില്‍ മരിച്ചവരുടെ എണ്ണം എട്ടായി, കേരളത്തിലൂടെയുള്ള 7 ട്രെയിനുകള്‍ റദ്ദാക്കി

Janayugom Webdesk
ചെന്നൈ
December 5, 2023 12:25 pm

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് മിഷോങ് കരതൊടാനൊരുങ്ങുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ഏഴു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന കൊല്ലം – സെക്കന്തരാബാദ് സ്പെഷല്‍, തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ്, എറണാകുളം–പട്ന എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ–ഗുരുവായൂര്‍ എക്സ്പ്രസ്, ഡല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരം തൊടും. 8 ജില്ലകളിൽ ജാഗ്രത നിർദേശം നൽകി. രാവിലെയോടെ 110 കിലോമീറ്റർ വേഗത്തിൽ കാറ്റ് കര തൊടുമെന്നാണ് നിഗമനം. ഇന്നലെ തമിഴ്നാട് തീരത്തിന് സമാന്തരമായി ചുഴലിക്കാറ്റ് കടന്നു പോയതോടെ ചെന്നൈ നഗരത്തിൽ വൻ പ്രളയമാണ് ഉണ്ടായത്. 47 വർഷത്തിനിടെ ഉണ്ടായ ശക്തമായ മഴയിൽ നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളത്തിനടിയിലായി. ചെന്നൈയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. മരണസംഖ്യ സംബന്ധിച്ച് ഇന്ന് രാവിലെയാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഒരു സ്ത്രീയും ഏഴു പുരുഷന്മാരുമാണ് മരിച്ചത്.

ചെന്നൈയില്‍ മഴയ്ക്ക് ഇന്ന് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതോടെ നഗരത്തില്‍ മെട്രോ സർവീസുകൾ പുനരാരംഭിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും. ചെന്നൈയിലെ 80 ശതമാനം സ്ഥലത്തും വൈദ്യുതി പുന:സ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു. ചെന്നൈ വിമാനത്താവളം ഇന്ന് തന്നെ തുറന്നേക്കും.

Eng­lish Sum­ma­ry: cyclone-michaung; rail­way can­cels sev­en trains
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.