4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 2, 2025
March 23, 2025
March 21, 2025
March 18, 2025
March 17, 2025
March 12, 2025
March 4, 2025
February 17, 2025
January 13, 2025
December 16, 2024

റിമാല്‍ ചുഴലിക്കാറ്റ് തീവ്രമാകുന്നു;ഇന്ന് കര തൊടും, ഒഡീഷയിലും, പശ്ചിമബംഗാളിലും ജാഗ്രത

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2024 3:45 pm

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട റിമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിക്കൊണ്ടിരിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി മാറും. ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് ബംഗ്ലാദേശ്- ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം കരതൊടുമെന്നാണ്ഐഎംഡിയുടെ മുന്നറിയിപ്പ്.

110 മു​ത​ൽ 135 കീ​ലോ​മി​റ്റ​ർ വേ​ഗ​ത​യി​ലാ​കും കാ​റ്റ് ക​ര​തൊ​ടാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.ഇന്ന് അർധരാത്രിയോടെ കാറ്റ് തീരം തൊട്ടേക്കും. പശ്ചിമ ബംഗാൾ, വടക്കൻ ഒഡീഷ, ത്രിപുര, ബം​ഗ്ലാദേശ് എന്നിവിടങ്ങളിലെ തീരദേശ ജില്ലകളിൽ കാറ്റിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.ചില വ​ട​ക്ക് — കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. കാ​റ്റ് കേ​ര​ള​ത്തി​ൽ ചലനമുണ്ടാക്കില്ലെന്നാണ് നിഗമനം.

ചൊവ്വാഴ്ചയോടെ കാ​റ്റിന്റെ ശ​ക്തി കു​റ​യും.മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. മുന്നറിയിപ്പ് സമയങ്ങളിൽ ആളുകൾ വീട്ടിൽ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും കാലാവസ്ഥ വകപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Summary:
Cyclone Rimal inten­si­fies; will make land­fall today, Odisha, West Ben­gal on alert

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.