19 March 2025, Wednesday
KSFE Galaxy Chits Banner 2

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബറ ക്രെജിക്കോവയ്ക്ക്

Janayugom Webdesk
ലണ്ടൻ
July 13, 2024 11:00 pm

വിംബിൾഡൺ കിരീടം സ്വന്തമാക്കി ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ഇറ്റലിയുടെ ജാസ്മിൻ പവോലീനിയെ കീഴടക്കിയാണ് ക്രെജിക്കോവയുടെ കിരീടനേട്ടം. ആദ്യ സെറ്റ് ക്രെജിക്കോവ സ്വന്തമാക്കിയപ്പോൾ രണ്ടാം സെറ്റിൽ പവോലീനി ശക്തമായി തിരിച്ചുവന്നു. ഇതോടെ മത്സരം ആവേശകരമായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മൂന്നാം സെറ്റ് വിജയിച്ച് ക്രെജിക്കോവ മത്സരം സ്വന്തമാക്കി. സ്കോർ 6–2, 2–6, 6–4.  ക്രെജിക്കോവയുടെ മുന്നേറ്റത്തോടെയാണ് കലാശപ്പോരിന് തുടക്കമായത്. പവോലീനിയെ പിന്നിലാക്കി ആദ്യ സെറ്റിൽ ചെക്ക് റിപ്പബ്ലിക്ക് താരം അനായാസം വിജയം നേടിയെടുത്തു.

6–2 എന്ന സ്കോറിനായിരുന്നു ക്രെജിക്കോവയുടെ ജയം. രണ്ടാം സെറ്റിൽ സമാന രീതിയിൽ പവോലീനി തിരിച്ചടിച്ചു. 2–6 എന്ന സ്കോറിന് തന്നെ ക്രെജിക്കോവയെ ഇറ്റാലിയൻ വനിത പരാജയപ്പെടുത്തി.  വിംബിൾഡൺ വിജയിയെ നിർണയിക്കുന്ന മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. പോയിന്റ് നില തുല്യമായി മുന്നേറി. ആവേശകരമായ പോരാട്ടത്തിനൊടുവിൽ 6–4ന് ക്രെജിക്കോവ സെറ്റ് സ്വന്തമാക്കി. ഒപ്പം വിംബിൾഡൺ കിരീടവും. ഫ്രഞ്ച് ഓപ്പൺ സിം​ഗിൾസിലും ഡബിൾസിലും കിരീടം കൈവിട്ട പവോലീനിക്ക് ആദ്യ ​ഗ്രാൻഡ്സ്ലാം കിരീടത്തിനായി ഇനിയും കാത്തിരിക്കണം.

Eng­lish sum­ma­ry :  Czech Repub­lic’s Bar­bara Kre­j­ciko­va wins Wim­ble­don wom­en’s sin­gles title

You may also like this video

YouTube video player

TOP NEWS

March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025
March 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.