സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വെയ്ക്കുന്നത് ഇടതു നയമല്ലെന്നും പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നും ഡിഎ കുടിശ്ശിക പൂർണമായി അനുവദിക്കണമെന്നും ജോയിന്റ് കൗൺസിൽ സിവിൽ മേഖലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കലിംഗൽ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനാകെ മാതൃകയായി കേരളം മാറിയത് സംസ്ഥാനത്ത് ശക്തമായ സിവിൽ സർവ്വീസ് നിലനിൽക്കുന്നതു കൊണ്ടാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ജയശ്ചന്ദ്രൻ കല്ലിംഗൽ അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി പി ഡി അനിൽകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ബി സുജിത് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മേഖലാ സെക്രട്ടറി ഡേവിഡ് മാത്യു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എം സി ഗംഗാധരന്‍, എം എസ് അനിൽകുമാർ, ആർ മനോജ് കുമാർ, സുബിൻ സി എസ്, സഹീദ എം, എന്നിവർ സംസാരിച്ചു. സൗമ്യ കെ എസ് സ്വാഗതവും നിതിൻ മാത്യു നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി സുജിത്ത് ബി (പ്രസിഡന്റ്), കിരൺ എസ്, സിനി എം എസ്(വൈസ് പ്രസിഡന്റുമാർ), ഡേവിഡ് മാത്യു (സെക്രട്ടറി), ജോബിൻ ജോൺസൺ, സാഗർ (ജോ. സെക്രട്ടറിമാർ), നിതിൻ മാത്യു (ട്രഷറർ) എന്നിവരെയും വനിതാ കമ്മിറ്റി ഭാരവാഹികളായി സരസ്വതി (പ്രസിഡന്റ്), സൗമ്യ കെ എസ് (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.