ദളിത് യുവാവിനൊപ്പം ഒളിച്ചോടിയ മകളെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. മൈസൂരു എച്ച്ഡി കോട്ട സ്വദേശിയായ ഗണേശ എന്നയാളാണ് 17‑കാരിയായ മകള്‍ പല്ലവിയെ വടിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ബെംഗളൂരു പരപ്പന അഗ്രഹാരയ്ക്ക് സമീപം നാഗനാഥപുര ഡോക്ടേഴ്‌സ് ലേഔട്ടില്‍ ശാന്തകുമാറിന്റെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഗണേശയുടെ ആക്രമണത്തില്‍ ഭാര്യ ശാരദ, ഇവരുടെ സഹോദരീഭര്‍ത്താവ് ശാന്തകുമാര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
പിയു വിദ്യാര്‍ത്ഥിനിയായ പല്ലവിയും എച്ച്ഡി കോട്ട സ്വദേശിയായ ദളിത് യുവാവും തമ്മില്‍ ഏറെനാളായി പ്രണയത്തിലായിരുന്നു. ഒരിക്കല്‍ ഇരുവരും ഒളിച്ചോടിയപ്പോള്‍ പൊലീസാണ് പെണ്‍കുട്ടിയെ കണ്ടെത്തി തിരികെ വീട്ടിലെത്തിച്ചത്. ഇതോടെ ഗണേശ മകളെ ബെംഗളൂരുവിലുള്ള ഭാര്യാസഹോദരിയുടെ വീട്ടിലാക്കി. എന്നാല്‍, പല്ലവി ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും കാമുകനൊപ്പം ഒളിച്ചോടികയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു.
ഇതിനുപിന്നാലെയാണ് എച്ച്ഡി കോട്ടയില്‍നിന്ന് ബെംഗളൂരുവിലെത്തിയ ഗണേശ മകളെ വെട്ടിക്കൊന്നത്. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോളാണ് ഭാര്യ ശാരദയെയും ഇയാള്‍ വെട്ടിയത്. സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കാമുകന്റെ ജാതി കാരണമല്ല താന്‍ മകളെ ആക്രമിച്ചതെന്നാണ് പ്രതിയുടെയും മൊഴി. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാതെ പ്രണയവുമായി മുന്നോട്ടുപോയതാണ് ആക്രമണത്തിന് കാരണമായതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.
English Summary: Dad kills minor girl for eloping with Dalit boy in Bengaluru
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.