ബോളിവുഡ് നടി വഹീദ റഹ്മാന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹെബ് ഫാല്‍ക്കെ പുരസ്കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ തിളക്കമാര്‍ന്ന സംഭാവനകള്‍ക്കുള്ള അംഗീകാരമാണെന്ന് പുരസ്കാരം പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ പറഞ്ഞു.
1938 ല്‍ ഇന്നത്തെ തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിലാണ് വഹീദ റഹ്‍മാന്‍റെ ജനനം. തെലുങ്ക് ചിത്രം രോജുലു മരായിയിലെ ഒരു നര്‍ത്തകിയുടെ വേഷത്തില്‍ 1955 ലാണ് വഹീദ റഹ്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പ്യാസ, കാഗസ് കെ ഫൂല്‍, ഛോദ്‍വി കാ ചാന്ദ്, ഗൈഡ് തുടങ്ങി തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.
ദേശീയ ചലച്ചിത്ര പുരസ്ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്ക്കാരങ്ങള്‍ ലഭിച്ചു. 1990 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു.
English Summary: Dadasaheb Phalke Award conferred on Waheeda Rehman
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.